ദമാമിന് സമീപം സൗദി അറാംകൊ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 പേര്‍ മരിച്ചു


ദമാം: സഊദി ദേശീയ എണ്ണ കമ്പനിയായ സഊദി അരാംകോയുടെ ഹെലികോപ്റ്റർ തകർന്നു വീണ് 14 പേർ കൊല്ലപ്പെട്ടു. കിഴക്കൻ സഊദിയിലെ അരാംകൊ കേന്ദ്രമായ റാസ്‌തനൂറയിൽ ആണ് ഹെലികോപ്റ്റർ തകർന്ന് വീണത്. ഇന്നലേ (ഞായർ) പ്രാദേശിക സമയം പുലർച്ചെ ആറോടെയാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായതെന്ന് ഊർജ്ജമന്ത്രാലയം അറിയിച്ചു. 


ഹെലികോപ്റ്ററിലുണ്ടായിരുന്ന 14 പേരും സംഭവസ്ഥലത്തുതന്നെ മരിച്ചുവെന്നും എല്ലാവരും സഊദി പൗരന്മാരാണെന്നും സൗദി ഊർജ മന്ത്രാലയം സ്ഥിരീകരിച്ചു.


അപകടത്തിൻ്റെ കൃത്യമായ കാരണം ഇനിയും വ്യക്തമായിട്ടില്ല. ദുരന്തത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഊർജ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 


അപകടത്തിൽ ജീവൻ നഷ്‌ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ മന്ത്രാലയം അനുശോചനം അറിയിച്ചു.

Post a Comment

Thanks

أحدث أقدم