മൂന്നിയൂർ: 33-ാമത് SSF മൂന്നിയൂർ സെക്ടർ സാഹിത്യോത്സവ് ചുഴലിയിൽ സമാപിച്ചു.
10 യൂണിറ്റുകളിൽ നിന്നുള്ള 350 ൽ അധികം പ്രതിപകൾ പ്രത്യേകം സജ്ജമാക്കിയ 10 വേദികളിലായി മാറ്റുരച്ചു.
കുണ്ടംകടവ് യൂണിറ്റ് ഒന്നാം സ്ഥാനവും ചിനക്കൽ, സലാമത്ത് നഗർ എന്നീ യൂണിറ്റുകൾ രണ്ട്, മൂന്ന് സ്ഥാനങ്ങളും നേടി.
ഫാമിലി, ബ്ലോക്ക്, മത്സരങ്ങൾക്ക് ശേഷമാണ് സെക്ടറിൽ യൂണിറ്റ്തല മത്സരങ്ങൾ നടന്നത്.
മത്സരത്തിൽ കലാപ്രതിഭയായി ആലിൻ ചുവട് യൂണിറിലി മുഹമ്മദ് റിഫാനും സർഗ പ്രതിഭയായി ചിനക്കൽ യൂണിറ്റിലെ യാസീനും തിരഞ്ഞെടുക്കപ്പെട്ടു.
34 -ാം സാഹിത്യോത്സവ് വേദിയാവുന്ന പുളിച്ചേരി യൂണിറ്റിന് പതാക കൈമാറ്റം വേദിയിൽ നടന്നു.
സമാപന സംഗമം സയ്യിദ് ജവാദ് അഹ്സനി പ്രാർത്ഥന നിർവഹിച്ചു. സയ്യിദ് ഇസ്ഹാഖ് ബുഖാരി കൊന്നാര ഉദ്ഘാടനം ചെയ്തു. ഹാരിസ് ഷാമിൽ ഇർഫാനി അദ്ധ്യക്ഷത വഹിച്ചു. മൻസൂർ സഅദി ,ഹംസ കുന്നത്ത് പറമ്പ്, ജാബിർ മുഈനി സംസാരിച്ചു. സിനാൻ CP സ്വാഗതവും അഷ്‌റഫ് ചുഴലി നന്ദിയും പറഞ്ഞു



إرسال تعليق
Thanks