സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്നേക്ക് ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇടിഞ്ഞിരിക്കുന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 1,14,400 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 14,300 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
18 കാരറ്റ് സ്വർണത്തിന് വില ഗ്രാമിന് 50 രൂപ താഴ്ന്ന് 11,750 രൂപ. വെള്ളിക്ക് ഗ്രാമിന് 10 രൂപ ഉയർന്ന് 290 രൂപയിലുമെത്തി.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മെയ് 13 ന് ഒറ്റയടിക്ക് സ്വർണ വില 10,200 രൂപയോളം വിലവർധിച്ചിരുന്നു. ഈ മാസത്തിലെ ഏറ്റവും കൂടിയ സ്വർണ വില 1,23,120 ആയി രേഖപ്പെടുത്തി. പിന്നീട് ഇന്നലെയും ഇന്നുമെല്ലാം സ്വർണ വിലയിങ്ങനെ ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്.
എന്നാൽ, പിന്നാലെ വിലയിടിവിനെ തുടർന്നുള്ള ‘വാങ്ങൽതാൽപ്പര്യം’ (ഡിപ്-ബയിങ്) ഉണ്ടായത് സ്വർണവിലയെ മേലോട്ട് നയിക്കുന്നുണ്ട്. രാജ്യാന്തരവില ഇപ്പോഴുള്ളത് 10 ഡോളർ ഉയർന്ന് 4541 ഡോളറിൽ. ഈ ട്രെൻഡ് നിലനിന്നാൽ കേരളത്തിലും വൈകാതെ വില ഉയരാം.
രാജ്യാന്തര സ്വർണവ്യാപാരം നടക്കുന്നത് ഡോളറിലാണ്. അതായത്, ഡോളർ ശക്തമായാൽ സ്വർണം വാങ്ങുന്നത് വലിയ സാമ്പത്തികച്ചെലവേറിയതാകും. ഇന്ത്യൻ റുപ്പി ഇന്നു രാവിലെ ഡോളറിനെതിരെ 20 പൈസ ഇടിഞ്ഞ് 96.20ലേക്ക് കൂപ്പുകുത്തി. രൂപയുടെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന മൂല്യം. ഇതോടെ ഇന്ത്യയിലേക്ക് സ്വർണം ഇറക്കുമതിചെയ്യാനുള്ള ചെലവുമേറും. ഇതും സ്വർണവില നിർണയത്തിൽ പ്രതിഫലിക്കും. ഫലത്തിൽ, സ്വർണവില കൂടാനോ വലിയ ഇടിവ് ഒഴിഞ്ഞുനിൽക്കാനോ ഇതിടവരുത്തും.
إرسال تعليق
Thanks