തിരൂരങ്ങാടി:കക്കാട് ജംഗ്ഷൻ വഴി സർവീസ് നടത്തുന്നതിന് നിർദ്ദേശിച്ചിട്ടുള്ള എല്ലാ കെ, എസ്. ആർ.ടി .സി ബസ്സുകളും കക്കാട് സ്റ്റോപ്പിൽ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും വേണമെന്ന് കെ.എസ്.ആർ.ടി സി മാനേജിംഗ് ഡയറക്ടർ എല്ലാ ജീവനക്കാർക്കും നിർദേശം നൽകി.
ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയ നഗരസഭ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങലിനെ മാനേജിംഗ് ഡയറക്ടർക്ക് വേണ്ടി എക്സിക്യൂട്ടീവ് ഡയറക്ടർ (ഓപ്പറേഷൻ) രേഖാമൂലം അറിയിച്ചതാണിത്. അപകടരഹിതമായും
പരാതിരഹിതമായും സർവീസ് നടത്താനും നിർദേശം നൽകി. കക്കാട് കെ.എസ്. ആർ.ടി.സി ബസുകൾ വർവ്വീസ് റോഡിൽ കയറാതെ ദേശീയപാതയിലൂടെ പോവുന്നത് മൂലം യാത്രക്കാർ അനുഭവിക്കുന്ന
പ്രയാസങ്ങൾ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ

إرسال تعليق
Thanks