കർണാടകയിൽ വാഹനാപകടം: രണ്ട് മലയാളികൾ മരിച്ചു; അഞ്ച് പേർക്ക് പരിക്ക്.

 ​ 


​ഗുണ്ടൽപേട്ട്: കർണാടകയിലെ ഗുണ്ടൽപേട്ടിന് സമീപം ഉണ്ടായ  വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. മലപ്പുറം മമ്പുറം സ്വദേശി മുനീർ (30), അദ്ദേഹത്തിന്റെ ഭാര്യയുടെ മാതാവ് മുനീറ (45) എന്നിവരാണ് മരിച്ചത്.

​കണ്ണൂരിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് പ്രാഥമിക വിവരങ്ങൾ

​മുനീർ (30), മുനീറ (45) - ഇരുവരും മലപ്പുറം മമ്പുറം സ്വദേശികളാണ്.

​ കാറിലുണ്ടായിരുന്ന ബാക്കി അഞ്ച് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട് .


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post