താനൂരിൽ പികെ നവാസിൻ്റെ തുടക്കം കുടിവെള്ളം നൽകി കൊണ്ട്


താനാളൂർ : താനൂർ നിയോജക മണ്ഡലം നിയുക്ത എം എൽ എ പി കെ നവാസിൻ്റെ ഔദ്യോഗിക പരിപാടികളുടെ തുടക്കം കുടിവെള്ളം നൽകി കൊണ്ട് തുടങ്ങി. താനാളൂർ പഞ്ചായത്തിൽ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന അരിക്കാട് ,പകര മേഖലകളിൽ താനാളൂർ സർവ്വീസ് സഹകരണ ബാങ്ക് നടപ്പാക്കുന്ന കുടിവെള്ള വിതരണത്തിൻ്റെ ഉൽഘാടനം അരീക്കാട് തലപ്പറമ്പിൽ വെച്ച് താനൂർ മണ്ഡലം നിയുക്ത എം എൽ എ പി കെ  നവാസ് നിർവ്വഹിച്ചു. 

താനൂരിലെ ജന പ്രതിനിധി എന്ന നിലയിൽ തൻ്റെ പ്രവർത്തന തുടക്കം കുടിവെള്ളത്തിന് പ്രയാസമനുഭവിക്കുന്നവർക്ക്  വെള്ളം നൽകിക്കൊണ്ട് തുടങ്ങാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും താനൂർ മണ്ഡലത്തിലെ കുടിവെള്ള പ്രശ്നത്തിന്  പരിഹാരം കാണാൻ ശ്രമിക്കുമെന്നും നവാസ് പറഞ്ഞു,ബാങ്ക് പ്രസിഡണ്ട് പി അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു ക , കെ എൻ മുത്തുക്കോയ തങ്ങൾ, വിപിഒ അസ്‌കർ , കെവി മൊയ്തീൻ കുട്ടി,ടി പി എം മുഹ്സിൻ ബാബു, പി എ മുസ്തഫ, കള്ളിക്കൽ റസാഖ്, വി നസീഹ്, വി ബാപ്പുട്ടി,തെയ്യമ്പാടി കുഞ്ഞിപ്പ, കുഞ്ഞു മീനടത്തൂർ , വിപി എം അബ്ദുറഹിമാൻ മാസ്റ്റർ, തോട്ടുങ്ങൽ ഉസ്‌മാൻ ഹാജി, തെയ്യമ്പാടി ബാവഹാജി,പി സുബൈറ, വി റസിയ, എം കെ റംല എന്നിവർ പ്രസംഗിച്ചു ,


ഫോട്ടോ :

താനാളൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ കുടിവെള്ള വിതരണത്തിൻ്റെ ഉൽഘാടനം താനൂർ മണ്ഡലം നിയുക്ത എം എൽ എ പി കെ നവാസ് നിർവ്വഹിക്കുന്നു,

Post a Comment

Thanks

أحدث أقدم