എടപ്പാളിൽ പാമ്പ് കടിയേറ്റ് രക്തം ഛര്‍ദിച്ച രോഗിക്ക് അടിയന്തര ചികിത്സ നല്‍കിയില്ലെന്ന് പരാതി



എടപ്പാള്‍:  എടപ്പാളില്‍ പാമ്പ് കടിയേറ്റ് രക്തം ഛര്‍ദിച്ച രോഗിക്ക് അടിയന്തര ചികിത്സ നല്‍കിയില്ലെന്ന് പരാതി. പൊന്നാനി താലൂക്ക് ആശുപത്രിക്കെതിരെയാണ് പരാതി.

  എടപ്പാള്‍ പാടത്തങ്ങാടി സ്വദേശിനി ഷഹലക്കാണ് ദുരനുഭവമുണ്ടായത്. ആശുപത്രിയില്‍ ഫിസിഷ്യനില്ലെന്നും ഇറങ്ങി പൊയ്‌ക്കോ എന്ന് വനിത ഡോക്ടര്‍ പറഞ്ഞെന്നും പരാതിക്കാരിയായ ഷഹല ആരോപിച്ചു. 

പോലിസ് വിളിച്ചു പറഞ്ഞ ശേഷം പെയിന്‍ കില്ലറും ഇന്‍ജെക്ഷനും നല്‍കിയത്. അതേസമയം, ഫിസിഷ്യന്‍ ഇല്ലാത്തതുകൊണ്ടാണ് ചികിത്സ നല്‍കാതിരുന്നതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

Post a Comment

Thanks

Previous Post Next Post