പരപ്പനങ്ങാടി: പാലത്തിങ്ങൽ സ്വദേശികളായ പാങ്ങാടൻ അബ്ദുസമദ്, ചെങ്ങാടൻ മുഹമ്മദ് ബഷീർ എന്നിവരുടെ കിഡ്നി മാറ്റിവെക്കുന്നതിന് വേണ്ടിയുള്ള ചികിൽസാ ഫണ്ടിലേക്ക് ജിദ്ദ പാലത്തിങ്ങൽ ഏരിയ മുസ്ലിം വെൽഫെയർ കമ്മിറ്റിപ്രവാസികളിൽ നിന്നും സമാഹരിച്ചു 3,17,000 രൂപ ജിദ്ദ കമ്മിറ്റി പ്രസിഡണ്ട് താപ്പി അബ്ദുള്ളക്കുട്ടി ഹാജിയിൽ നിന്നും ചികിത്സാ കമ്മിറ്റി പ്രതിനിധികൾ ഏറ്റുവാങ്ങി.
ചടങ്ങിൽ മുഹമ്മദ് റഫീഖ് കൂളത്ത് അധ്യക്ഷത വഹിച്ചു.
സി.അബൂബക്കർ ഹാജി, സി. അബ്ദുറഹിമാൻ കുട്ടി, പി.വി ഹാഫിസ് മുഹമ്മദ്, സി. ടി അബ്ദുനാസർ, എം. സി അബ്ദുറഹിമാൻ, എൻ. സൈദലവി, സി.മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment
Thanks