ചരിത്ര വിജയവുമായി ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്‌കൂൾ


തിരൂരങ്ങാടി: ഹയർ സെക്കണ്ടറി പരീക്ഷയിൽ മികച്ച നേട്ടവുമായി തിരൂരങ്ങാടി ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്‌കൂൾ ചരിത്രവിജയം കുറിച്ചു. 96 ശതമാനം വിജയം നേടിയ സ്കൂളിൽ 37 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. കൂടാതെ 48 വിദ്യാർത്ഥികൾ അഞ്ച് എ പ്ലസുകളും കരസ്ഥമാക്കി.


ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പി.ടി.എയും സ്റ്റാഫും ചേർന്ന് അനുമോദിച്ചു. ചടങ്ങ് തിരൂരങ്ങാടി മുനിസിപ്പാലിറ്റി വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഇൻചാർജ് എം. സുഹൈൽ അധ്യക്ഷത വഹിച്ചു.


ഹെഡ്മാസ്റ്റർ കെ.കെ ഉസ്‌മാൻ, പി.ടി.എ പ്രസിഡണ്ട് കാരാടൻ അബ്ദുൽ റഷീദ്, കെ.വി. സാബിറ, പി. ജാഫർ, ഇ.എം. സൗദ, കെ.കെ. നുസ്റത്ത്, പി. ഇസ്‌മായിൽ, ടി.വി. ആയിശാബി, മുനീർ താനാളൂർ, പി.പി. ഫൈസൽ അലി, കെ. ഹുസൈൻ കോയ, കെ. മുബീന , ടി ഫഹീദ,സി.എച്ച്. സുമൈറ, പി. നബീൽ, എ. ഉസ്‌മാൻ എന്നിവർ സംസാരിച്ചു.


ഫോട്ടോ

തിരൂരങ്ങാടി ഓറിയൻ്റെൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ ചരിത്രവിജയം നേടിയ വിദ്യാർത്ഥികളും മുനിസിപ്പാലിറ്റി സ്ൻ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്‌ബാൽ കല്ലുങ്ങലും അധ്യാപകരും സന്തോഷം പങ്കുവെച്ചപ്പോൾ.

Post a Comment

Thanks

Previous Post Next Post