കോഴിക്കോട് l ഷൂട്ടിങ് താരമായ വിദ്യാർഥിയെ വീട്ടിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പന്തീരങ്കാവ് പാറക്കുളം റോഡിൽ എടക്കാട്ട് പുറത്ത് മണാൽ ഷിബുവിന്റെ മകൻ കാർത്തിക് (19) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി ഏഴേ കാലോടെയാണ് സംഭവം. വീടിന്റെ ഒന്നാം നിലയിൽ തലയിൽ വെടിയേറ്റ് രക്തത്തിൽ കുളിച്ച നിലയിലാണ് കാർത്തിക്കിനെ കണ്ടത്. ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. സ്വയം വെടിവെച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മൂന്നുതവണ ദേശീയ ചാമ്പ്യൻഷിപ്പിൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിട്ടുണ്ട്. കോഴിക്കോട് റൈഫിൾ ക്ലബ്ബ് അംഗമാണ്. കുറ്റിക്കാട്ടൂർ എ.ഡബ്യു.എച്ച്. എൻജിനിയറിങ് കോളേജിലെ ബി.ടെക് എ.ഡി. വിദ്യാർഥിയാണ് കാർത്തിക്. അമ്മ: സന്ദീപ. സഹോദരൻ: ദീപക്.

Post a Comment
Thanks