മലപ്പുറം ഗവ. വനിതാ കോളജിലെ വിവിധ വകുപ്പുകളിൽ ഒഴിവുള്ള അതിഥി അധ്യാപക തസ്തികകളിലേക്ക് നിയമനം നടത്തുന്നു. യു.ജി.സി നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. വിവിധ വിഷയങ്ങളിലേക്കുള്ള അഭിമുഖം
മെയ് 18-ന് രാവിലെ 10-ന് ഇക്കണോമിക്സ്, ഉച്ചയ്ക്ക് 1.30-ന് പൊളിറ്റിക്കൽ സയൻസ് എന്നിവയും മെയ് 20-ന് രാവിലെ 10-ന് കെമിസ്ട്രി, ഉച്ചയ്ക്ക് 1.30-ന് ഹിന്ദി എന്നീ വിഷയങ്ങളിലും അഭിമുഖം നടക്കും.
മെയ് 21-ന് രാവിലെ 10 മണിക്ക് മാത്തമാറ്റിക്സും ഉച്ചയ്ക്ക് 1.30-ന് ഫിസിക്സുമാണ് നടക്കുക. യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം നിശ്ചിത സമയത്ത് കോളജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്
വെബ്സൈറ്റ്. gwcmalappuram.ac.in
ഫോൺ
9188900203, 0483-297220
ഇമെയിൽ
إرسال تعليق
Thanks