ഗാന്ധിനഗർ: വാടക നൽകാൻ പണമില്ലാതായതോടെ ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും ബലാത്സംഗം ചെയ്യാൻ വീട്ടുടമയ്ക്കും ബന്ധുവിനും വിട്ടുനൽകിയയാൾ അറസ്റ്റിൽ. ഗുജറാത്തിലെ മോർബിയിലാണ് സംഭവം.
സുരേന്ദ്രനഗർ സ്വദേശികളായ കുടുംബം ഉപജീവനമാർഗം തേടിയാണ് ആറു മാസം മുൻപ് മോർബിയിലേക്ക് താമസം മാറിയത്. പ്രതിമാസം 2,000 രൂപ വാടകയുള്ള ഒരു മുറിയിലാണ് ഇവർ താമസിച്ചിരുന്നത്. എന്നാൽ, കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ നാല് മാസത്തെ വാടക കുടിശ്ശികയായി. ഇതോടെ മറ്റുവഴികളില്ലെന്ന് കരുതിയ സാഹചര്യത്തിലാണ് വാടകയ്ക്ക് പകരമായി ഭാര്യയെയും മകളെയും ലൈംഗികമായി പീഡിപ്പിക്കാൻ വീട്ടുടമസ്ഥനുമായി ഇയാൾ കരാറുണ്ടാക്കിയത്.
അതേസമയം ഭാര്യയുടെ അമ്മ ഇക്കാര്യം
അറിഞ്ഞതോടെ അവർ മോർബി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
തുടർന്ന് പോക്സോ നിയമം ഉൾപ്പെടെയുള്ള കർശനമായ വകുപ്പുകൾ
ചുമത്തി പൊലീസ് കേസെടുത്തു.
പെൺകുട്ടിയുടെ പിതാവിനെയും വീട്ടുടമസ്ഥനെയും അറസ്റ്റ് ചെയ്തു.

إرسال تعليق
Thanks