ചോദ്യപേപ്പര്‍ ക്രമക്കേട് ; നീറ്റ് യുജി പരീക്ഷ റദ്ദാക്കി


ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ക്രമക്കേട് വിവരം പുറത്ത് വന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ നീറ്റ് യുജി മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാക്കി.മെയ് മൂന്നിന് നടന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന് വ്യക്തമായതോടെയാണ് പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള തീരുമാനം.

ഇതോടെ മെഡിക്കല്‍ പ്രവേശനത്തിനായി വീണ്ടും പരീക്ഷ നടത്തും. ഇതിനായി വിജ്ഞാപനം ഇറക്കും.വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ഹാള്‍ടിക്കറ്റ്ഉടന്‍ വിതരണം ചെയ്യും.ഒരിക്കല്‍ പരീക്ഷയെഴുതിയതിനാല്‍ പുതുതായി രജിസ്‌ട്രേഷന്‍ നടത്തേണ്ടതിന്റേയോ ഫീസ് അടയ്‌ക്കേണ്ടതിന്റെയോ ആവശ്യമില്ലെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി വ്യക്തമാക്കി.

  നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ അറിയിപ്പ് പ്രകാരം അന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരങ്ങള്‍ പരിശോധിച്ച ശേഷമാണ് പരീക്ഷ റദ്ദാക്കിയ തീരുമാനം.പരീക്ഷാ സംവിധാനത്തിലുള്ള വിശ്വാസം വീണ്ടെടുക്കുന്നതിന് വേണ്ടിയാണ് പുനഃപരീക്ഷ നടത്തുന്നതെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ അന്വേഷണം നടത്തും.


Post a Comment

Thanks

Previous Post Next Post