ചരിത്രപ്രസിദ്ധമായ മുന്നിയൂർ കളിയാട്ടക്കാവ് കോഴിക്കളിയാട്ടം ഉത്സവം ഇന്ന് (29-05-2026 വെള്ളി) നടക്കാനിരിക്കുന്ന സാഹചര്യത്തിൽ പ്രദേശത്ത് പോലീസ് കർശന ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. രാവിലെ 7 മണി മുതൽ രാത്രി 10 മണി വരെ ഉത്സവ മേഖലയോട് ചേർന്നുള്ള പ്രധാന റോഡുകളിൽ ഗതാഗതം പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.
ആലിൻചുവട് മുതൽ തലപ്പാറ വരെയും കാര്യാട് പാലം മുതൽ മുട്ടിച്ചിറ വരെയുമുള്ള റോഡുകളിലാണ് പൂർണ്ണ ഗതാഗത നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
ഉത്സവത്തോടനുബന്ധിച്ച് വലിയ ജനത്തിരക്കും പൊയ്ക്കുതിര വരവും പ്രതീക്ഷിക്കുന്നതിനാലാണ് സുരക്ഷ മുൻനിർത്തി ഈ തടസ്സം ഏർപ്പെടുത്തിയിട്ടുള്ളത്. ഈ റൂട്ടുകളിലൂടെ കടന്നുപോകേണ്ട യാത്രക്കാർക്കായി പോലീസ് ബദൽ പാതകൾ നിർദ്ദേശിച്ചിട്ടുണ്ട്.
* ചെമ്മാട് ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട യാത്രക്കാരും, തിരിച്ച് കോഴിക്കോട് ഭാഗത്തുനിന്നും ചെമ്മാട് ഭാഗത്തേക്ക് വരേണ്ടവരും കൊളപ്പുറം വഴിയോ കക്കാട് വഴിയോ തിരിഞ്ഞു യാത്ര ചെയ്യേണ്ടതാണ്.
* കോഴിക്കോട് ഭാഗത്തുനിന്നും പരപ്പനങ്ങാടി ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങൾ യൂണിവേഴ്സിറ്റി–ഒലിപ്പുറം കടവ് വഴി തിരിഞ്ഞു പോകേണ്ടതാണ്.
ഇന്ന് രാവിലെ മുതൽ ഉത്സവ മേഖലയിലേക്ക് എത്തുന്ന ചെറിയ വാഹനങ്ങൾ നിശ്ചിത പാർക്കിംഗ് കേന്ദ്രങ്ങളിൽ മാത്രം പാർക്ക് ചെയ്യണമെന്നും, സുഗമമായ ഗതാഗത നടത്തിപ്പിനായി പൊതുജനങ്ങളും ഡ്രൈവർമാരും പോലീസിന്റെ നിർദ്ദേശങ്ങളോട് പൂർണ്ണമായും സഹകരിക്കണമെന്നും പരപ്പനങ്ങാടി പോലീസ്.
إرسال تعليق
Thanks