പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു

   


> പ്ലസ് ടുവിൽ 77.97 ശതമാനം വിജയം ഏറ്റവും കൂടുതൽ വിജയ ശതമാനം ഇടുക്കി ജില്ല  ഏറ്റവും കുറവ് വിജയ ശതമാനം കാസർകോഡ് ജില്ല 100 ശതമാനം വിജയം   നേടിയ സ്കൂളുകൾ : 76 മുഴുവൻ മാർക്കും നേടിയ വിദ്യാർത്ഥികൾ 60


തിരുവനന്തപുരം: സംസഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു, വിജയം 77.97 ശതമാനം. ഉപരിപഠന സാധ്യത നേടിയവർ. പെൺകുട്ടികൾ 86.89 ശതമാനം. ആൺകുട്ടികൾ 68.41 ശതമാനം വിജയം നേടി. ഹയർസെക്കൻഡറി വിഭാ​ഗത്തിൽ 1990 സ്കൂളുകളിൽ 372423 പേർ പരീക്ഷ എഴുതി. ഇതിൽ 290398 പേർ ഉപരിപഠനത്തിന് യോ​ഗ്യത നേടി. 68.41ശതമാനം ആൺകുട്ടികൾ ആണ് പരീക്ഷ എഴുതിയത്. 86.89 ശതമാനം പെൺകുട്ടികളും പരീക്ഷ എഴുതി. വിജയശതമാനം ഏറ്റവും കൂടിയ ജില്ല ഇടുക്കിയാണ്. മുഴുവ​ൻ വിഷയങ്ങൾക്കും എപ്ലസ് നേടിയത് 30,561 വിദ്യാർത്ഥികൾ 


ടെക്നിക്കൽ സ്‌കൂളിൽ 72.82 ശതമാനം പേർ യോഗ്യത നേടി. എല്ലാ വിഷയത്തിലും 50 പേർ എപ്ലസ് നേടി. കലാമണ്ഡലം 82. 54 ശതമാനം.രണ്ട് പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 67 സ്‌കൂളുകൾ നൂറ് ശതമാനം വിജയം നേടി. 60 പേർ 1200ൽ 1200 മാർക്ക് നേടി. പെൺകുട്ടികൾ 50, ആൺകുട്ടികൾ 10, മുഴുവൻ എപ്ലസ് കിട്ടിയത് 561. ഏറ്റവും കൂടുതൽ എ പ്ലസ് മലപ്പുറം ജില്ല നേടി 4621.


സെക്രട്ടറിയേറ്റിലെ പി ആര്‍ ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനാണ് പ്രഖ്യാപനം നടത്തിയത്. 4.25 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഫലത്തിനൊപ്പം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലവും അറിയാനാകും. ഹയർസെക്കൻഡറിയിൽ 4.52 ലക്ഷം വിദ്യാർഥികളും വൊക്കേഷനൽ ഹയർസെക്കൻഡറിയിൽ 26,826 പേരുമാണ് പരീക്ഷ എഴുതിയത്.കഴിഞ്ഞവർഷം ഹയർസെക്കൻഡറിയിൽ 77.81%, വിഎച്ച്എസ്ഇയിൽ 70.06% എന്നിങ്ങനെയായിരുന്നു വിജയം. സേ പരീക്ഷ ജൂൺ 29ന് നടക്കും.


ഔദ്യോഗിക ഫലപ്രഖ്യാപനത്തിനുശേഷം താഴെ പറയുന്ന വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. കേരള സർക്കാരിന്റെ വിവിധ സേവനങ്ങൾ നൽകുന്ന nammudekeralam.kerala.gov.in സൈറ്റിലൂടെയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും കൂടാതെ വാട്ട്സ്ആപ്പിലൂടെയും പരീക്ഷ ഫലം അറിയാം.

Post a Comment

Thanks

Previous Post Next Post