മലപ്പുറം ജില്ലയിൽ പോലീസുകാരും ലഹരി മാഫിയ സംഘങ്ങളും തമ്മിൽ അടുത്ത ബന്ധം പുലർത്തുന്നതായി കണ്ടെത്തിയെന്ന് ജില്ലാ പോലീസ് മേധാവി. സംഭവവുമായി ബന്ധപ്പെട്ട് കരിപ്പൂർ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.
കരിപ്പൂർ വിമാനത്താവള പരിസരത്തുനിന്നും വൻതോതിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എ പിടികൂടിയ കേസിലെ ഒന്നാം പ്രതിയുമായി സസ്പെൻഷനിലായ പോലീസുകാർ നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ലഹരി മാഫിയയുമായി ഇവർക്ക് നേരിട്ട് ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് എസ്.പി. പ്രതികൾക്ക് എളുപ്പത്തിൽ ജാമ്യം ലഭിക്കുന്നതിനായി കേസിന്റെ വ്യാപ്തി കുറച്ചുകാണിക്കാൻ ഈ ഉദ്യോഗസ്ഥർ വഴിവിട്ട് ഇടപെട്ടതായും ഡിപ്പാർട്ട്മെന്റ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ജില്ലയിൽ കൂടുതൽ പോലീസുകാർക്ക് ലഹരി മാഫിയ സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന് വിപുലമായി പരിശോധിക്കുമെന്നും, കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി.
വരും ദിവസങ്ങളിൽ കൂടുതൽ പോലീസുകാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് സൂചന.
Post a Comment
Thanks