താനൂര്‍ സോണ്‍ വാര്‍ഷിക കൗണ്‍സില്‍ സമാപിച്ചു


താനൂര്‍: കേരള മുസ്ലിം ജമാഅത്ത്‌ താനൂര്‍ സോണ്‍ വാര്‍ഷിക കൗണ്‍സില്‍ താനൂരില്‍ നടന്നു. ഐദ്രൂസ്‌ മുത്തുക്കോയ തങ്ങള്‍ എളങ്കൂര്‍ ഉദ്‌ഘാടനം ചെയ്‌തു. അബ്‌ദുല്‍ മജീദ്‌ ഫൈസി ആദൃശ്ശേരി അധ്യക്ഷനായി. അബ്‌ദുല്‍ കരിം ഹാജി പനങ്ങാട്ടൂര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഒ. മുഹമ്മദ്‌ കാവപ്പുര സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ബശീര്‍ അരിമ്പ്ര തെരഞ്ഞെടുപ്പ്‌ നിയന്ത്രിച്ചു. 

പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്‌ദുല്‍ മജീദ്‌ ഫൈസി ആദൃശ്ശേരി (പ്രസിഡന്റ്‌), സക്കീര്‍ അഹ്‌സനി മീനടത്തൂര്‍ (ജനറല്‍ സെക്രട്ടറി), മുഹമ്മദ്‌ റഷീദ്‌ നാലിടവഴി (ഫിനാന്‍സ്‌ സെക്രട്ടറി), അബ്‌ദുല്‍ കരീം ഹാജി പനങ്ങാട്ടൂര്‍, ഒ. മുഹമ്മദ്‌ കാവപ്പുര, അബ്‌ദുസലാം സഖാഫി താനൂര്‍, സൂഫികുട്ടി സഖാഫി പനങ്ങാട്ടൂര്‍, സൈനുദ്ധീന്‍ ബാഖവി പകര (വൈസ്‌ പ്രസിഡന്റുമാര്‍), അക്കര ഹംസ പുത്തന്‍തെരു, കുഞ്ഞിമോന്‍ അഹ്‌സനി വൈലത്തൂര്‍, ആസാദ്‌ ഉണ്ണിയാല്‍, ഉമര്‍ ഷരീഫ്‌ സഅദി കെ.പുരം, റഫീഖ്‌ വൈലത്തൂര്‍ (സെക്രട്ടറിമാര്‍), അബ്‌ദുസലാം ഹാജി പുകയൂര്‍, സൈനുല്‍ ആബിദീന്‍ ജീലാനി താനൂര്‍, ഇബ്രാഹിം സുഹ്രി കുറിവട്ടിശ്ശേരി പ്രസംഗിച്ചു

Post a Comment

Thanks

Previous Post Next Post