തൃശൂർ: അനധികൃതമായും മതിയായ രേഖകൾ ഇല്ലാതെയും കൈവശം വയ്ക്കുന്ന വിലപ്പിടിപ്പുളള വസ്തുക്കൾ (സ്വർണ്ണം, പണം മുതലായവ) പിടിച്ചെടുക്കുന്ന നടപടികൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി തുടരും.
ആയതിനാൽ യാത്രികർ, തങ്ങൾ കൊണ്ടു പോകുന്ന വിലപ്പിടിപ്പുളള വസ്തുക്കൾ (സ്വർണ്ണം, പണം മുതലായവ) സംബന്ധിച്ച രേഖകൾ കൈവശം വെയ്ക്കുന്നത് പരിശോധനയിൽ സഹായകമാകും. തമിഴ്നാട്ടിലെ വോട്ടിംഗ് തിയതി ഏപ്രിൽ 23 ആയതിനാൽ ചാലക്കുടിയിലെ മലക്കപ്പാറ ഉൾപ്പെടെയുള്ള അതിർത്തി പരിശോധനകൾ ഏപ്രിൽ 23 വരെ തുടരുകയും സ്ക്വാഡ് ചെക്ക് പോസ്റ്റിൽ പ്രവർത്തിക്കുകയും ചെയ്യും.
നാളെ വൈകിട്ട് വരെ കേരളത്തിൽ ചെക്കിംഗ് ഉണ്ടായിരിക്കും.
Post a Comment
Thanks