തിരൂരങ്ങാടി: പതിനാറുങ്ങലിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ മിനി പിക്കപ്പ് വാനിടിച്ച് അപകടം. അപകടത്തിൽ മീനാർകുഴി സ്വദേശിയായ മുല്ലപ്പള്ളി ഈന്തേക്കാട്ടിൽ അബൂബക്കർ സിദ്ദീഖിന്റെ മകൻ ഷാദിൽ മുല്ലപ്പള്ളി (20) മരണപ്പെട്ടു.
കൂടെയുണ്ടായിരുന്ന ഡ്രൈവർ വേങ്ങര സ്വദേശി പരിക്കുകളോടെ ചികിത്സയിലാണ്.
ശാദിലിന്റെ മൃതദേഹം ചെമ്മാട് താലൂക്ക് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്നു.
إرسال تعليق
Thanks