കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണു; തൊഴിലാളികൾക്ക് ദാരുണാന്ത്യം


കണ്ണൂർ  |  മയ്യിൽ മുണ്ടേരിക്കടവ് സതീശൻ റോഡിനു സമീപം കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടി വീണ് രണ്ട് തൊഴിലാളികൾ മരിച്ചു. ചേലേരി മുക്ക് സ്വദേശി അബ്ദുൽ ഗഫൂർ, കണ്ണൂർ അത്താഴക്കുന്ന് സ്വദേശിയും ഇപ്പോൾ കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിലെ താമസക്കാരനുമായ രാജേഷ് എന്നിവരാണ് മരിച്ചത്.


ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം. കിണർ നിർമാണം നടക്കുന്നതിനിടെ തൊഴിലാളികൾ ഉപയോഗിച്ചിരുന്ന കയർപൊട്ടി താഴേക്ക് വീഴുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ നാട്ടുകാരും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി ഇരുവരെയും കിണറ്റിൽ നിന്ന് പുറത്തെടുത്തു. തുടർന്ന് കണ്ണൂർ എകെജി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി

Post a Comment

Thanks

أحدث أقدم