ആചാരപരമായ ആഘോഷങ്ങൾ മാത്രം; വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്താൻ തീരുമാനം


തൃശ്ശൂർ:ആർഭാ​ടം ഒഴിവാക്കി തൃശ്ശൂർ പൂരം നടത്താൻ തീരുമാനം. ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ  നേതൃത്വത്തിൽ നടന്ന യോ​ഗത്തിലാണ് തീരുമാനം. അപകടം നടന്ന സാഹചര്യത്തിൽ വെടിക്കെട്ട് ഒഴിവാക്കാനും തീരുമാനമായിട്ടുണ്ട്.

ആചാരപരമായ ആഘോഷങ്ങൾ മാത്രം ആയിരിക്കും ഇക്കൊല്ലമുണ്ടാവുക. ചെറിയ രീതിയിൽ മാത്രമായിരിക്കും കുടമാറ്റം നടത്തുക. കുടമാറ്റം 15 മിനിറ്റ് മാത്രമായിരിക്കും ഉണ്ടായിരിക്കുക. കുടമാറ്റത്തിൽ 15 ആനകളെ പങ്കെടുപ്പിക്കാനുമാണ് തീരുമാനം.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

أحدث أقدم