കന്നി വോട്ടർമാർക്ക് ഹൽവ മധുരം നൽകി കോഴിക്കോട്


കോഴിക്കോട്: കന്നി വോട്ടറെ ഹൽവ മധുരം നൽകി വരവേൽക്കാൻ ബൂത്തുകൾ സജ്ജം. ഓരോ മണ്ഡലത്തിലെയും തെരഞ്ഞെടുത്ത ബൂത്തുകളിൽ ആദ്യം വോട്ട് ചെയ്യുന്നവർക്കാണ് ഹൽവ. തിരഞ്ഞെടുപ്പിൽ കന്നി വോട്ടർമാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനും അവരെ അഭിനന്ദിക്കാനുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പ്രഖ്യാപിച്ച 'വോട്ട് സ്വീറ്റൻഡ് കേരള' ക്യാമ്പയിനിന്റെ ഭാഗമായാണ് മധുര വിതരണം. ബൂത്ത് ലെവൽ ഓഫീസർമാരോ വോളണ്ടിയർമാരോ വോട്ടർമാരുടെ തിരിച്ചറിയൽ രേഖ പരിശോധിച്ച് കന്നി വോട്ടറാണെന്ന് ഉറപ്പു വരുത്തിയ ശേഷമാകും പ്രത്യേകമായി ബ്രാൻഡ് ചെയ്ത 'ഫുൾവ-ഹൽവ' നൽകുക.


ഹൽവ ബൂത്തുകൾ👇

മണ്ഡലം, ബൂത്ത്, ബ്രാക്കറ്റിൽ ബൂത്ത് നമ്പർ, കന്നിവോട്ടർമാരുടെ എണ്ണം


1.വടകര: സെന്റ് ആന്റണീസ് ജെ.ബി സ്‌കൂൾ (156), 37

2. കുറ്റ്യാടി: പാളയാട് എൽ.പി സ്‌കൂൾ (222), 35.

3. നാദാപുരം: നാദാപുരം ഗവ. യു.പി സ്‌കൂൾ, എൻ.ആർ.ഇ.പി ബിൽഡിംഗ് (225), 17.

4. കൊയിലാണ്ടി: കോരപ്പുഴ ഗവ. ഫിഷറീസ് അപ്പർ പ്രൈമറി സ്‌കൂൾ (220), 6.

5. പേരാമ്പ്ര: കീഴരിയൂർ യു.പി സ്‌കൂൾ (156), 23.

6. ബാലുശ്ശേരി: മൂലാട് ഹിന്ദു എയ്ഡഡ് എൽ.പി സ്‌കൂൾ (29), 24.

7. എലത്തൂർ: പറമ്പിൽകടവ് മുഹമ്മദ് അബ്ദുറഹിമാൻ മെമോറിയൽ അപ്പർ പ്രൈമറി സ്‌കൂൾ (208), 60.

8. കോഴിക്കോട് നോർത്ത്: എ.എം.എൽ.പി സ്‌കൂൾ ചെലവൂർ, മൂഴിക്കൽ (135), 39.

9. കോഴിക്കോട് സൗത്ത്: കല്ലായി ഗവ. ഗണപത് എച്ച്.എസ്.എസ് (122), 47.

10. ബേപ്പൂർ: ചുങ്കം ഖാദിസിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ (156), 21.

11. കുന്ദമംഗലം: പാറമ്മൽ മുഹിമ്മത്തുൽ മുസ്ലിമീൻ മദ്രസ, മാവൂർ (154), 39.

12. കൊടുവള്ളി: ഗവ. മാപ്പിള എൽ.പി സ്‌കൂൾ, വെളിമണ്ണ (54), 26.

13. തിരുവമ്പാടി: സെന്റ് സെബാസ്റ്റ്യൻ ഹൈസ്‌കൂൾ, കൂടരഞ്ഞി (106), 22.

Post a Comment

Thanks

أحدث أقدم