തിരൂരങ്ങാടി: സമസ്ത സെൻ്റിനറി കോൺഫ്രൻസിൻ്റെ ഭാഗമായി തിരൂരങ്ങാടി സോൺ സെൻ്റിനറി അസംബ്ലി സമാപിച്ചു. കുണ്ടൂർ ഗൗസിയ്യയിൽ നടന്ന പരിപാടി എസ് വൈ എസ് സംസ്ഥാന ഫിനാൻസ് സെക്രട്ടറി എം മുഹമ്മദ് സ്വാദിഖ് ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡണ്ട് പി മുഹമദ് ബാവ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. സയ്യിദ് ആബിദ് തങ്ങൾ പ്രാർഥന നടത്തി.ജില്ലാ പ്രസിഡണ്ട് ഹാഫിള് അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി വിഷയം അവതരിപ്പിച്ചു.
കേരള മുസ് ലിം ജമാഅത്ത് ജില്ലാഫൗണ്ടേഷൻ ഫണ്ട് പ്രഖ്യാപനം ജില്ലാ ഉപാധ്യക്ഷൻ എം വി അബ്ദുർ റഹ്മാൻ ഹാജി നിർവഹിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് പി കെ എം സഖാഫി ഇരിങ്ങല്ലൂർ, ഇ മുഹമ്മ അലി സഖാഫി,
പി അബ്ദുർ റബ്ബ് ഹാജി, പി കെ എം ഫൈസി നന്നമ്പ്ര , സയ്യിദ് ഫള്ൽ ജിഫ്രി കൊടിഞ്ഞി , സയ്യിദ് ഹസൻകോയ തങ്ങൾ മമ്പുറം, ഇദ് രീസ് സഖാഫി, ഹുസൈൻ അഹ്സനി ,നൗഫൽ കൊടിഞ്ഞി സംസാരിച്ചു
സമസ്ത മേഖല മുശാവറ അംഗങ്ങൾ,കേരള മുസ്‌ലിം ജമാഅത്ത്, സോൺ, സർക്കിൾ എക്സിക്യൂട്ടീവ്, യൂണിറ്റ് ഭാരവാഹികൾ,
എസ് വൈ എസ് സോൺ, എക്സിക്യൂട്ടീവ്, യൂണിറ്റ് ഭാരവാഹികൾ, എസ്.എസ്.എഫ്, സെക്ടർ എക്സിക്യൂട്ടീവ്, യൂണിറ്റ് ഭാരവാഹികൾ, എസ് എം എ
സോൺ, റീജിണൽ എക്സിക്യൂട്ടീവ്,
എസ് ജെ എം മേഖല, റെയ്ഞ്ച് എക്സിക്യൂട്ടീവ്, മുഅല്ലിം ,
മഹല്ല്, മദ്രസ ഭാരവാഹികൾ എന്നിവരാണ് അസംബ്ലിയിൽപങ്കെടുത്തത്.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
പടം:
സമസ്ത സെൻ്റിനറി കോൺഫ്രൻസിൻ്റെ ഭാഗമായി നടന്ന തിരൂരങ്ങാടി സോൺ സെൻ്റിനറി അസംബ്ലി എം മുഹമ്മദ് സ്വാദിഖ് ഉദ്ഘാടനം ചെയ്യുന്നു

إرسال تعليق
Thanks