മൂന്നിയൂരിൽ വിവാഹത്തിനെത്തിയവരുടെ ദേഹത്ത് തെങ്ങ് വീണ് പരിക്ക് പറ്റി ചികിൽസയിലിരുന്ന ഒരാൾ മരണപ്പെട്ടു.



മൂന്നിയൂർ: ബന്ധുവീട്ടിൽ വിവാഹസൽക്കാരത്തിൽ പങ്കെടുക്കാൻ എത്തിയ ബൈക്ക് യാത്രികരുടെ ദേഹത്തേക്ക് തെങ്ങ് വീണ് രണ്ട് പേർക്ക് പരിക്ക് പറ്റിയതിൽ  ഗുരുതര പരിക്ക് പറ്റി ചികിൽസയിലിരുന്ന ഒരാൾ  ഇന്ന് മരണപ്പെട്ടു. മൂന്നിയൂർ വെളിമുക്ക് ആലുങ്ങൽ മണ്ണട്ടാം പാറ  പെരുകൊല്ലം പുറായ സ്വദേശിയും  മുൻ കെ.എസ്.ഇ.ബി. ജീവനക്കാരനുമായ തുമ്പാണി സുനി ( 57 ) യാണ് മരണപ്പെട്ടത്. ബന്ധുവായ തുമ്പാണി ശരത്തിന് അപകടത്തിൽ പരിക്ക് പറ്റിയിരുന്നു.

      ഇക്കഴിഞ്ഞ മാർച്ച് 30 ന് വെളിമുക്ക് ആലുങ്ങലുള്ള ബന്ധുവിന്റെ വീട്ടിൽ വിവാഹത്തിന് വന്ന് ബൈക്കിൽ തിരിച്ച് പോവാൻ നിൽക്കുന്നതിനിടെ   തെങ്ങ് കടപുഴകി ഇവരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. രണ്ട് പേരെയും  ഉടനെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ നിന്നും കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സുനിയുടെ പരിക്ക് ഗുരുതരമായിരുന്നു. അവിവാഹിതനാണ് സുനി.

പരേതനായ തുമ്പാണി വിശ്വനാഥനാണ്        പിതാവ്. മാതാവ് പാർവ്വതി .

സഹോദരങ്ങൾ : സജി, ഗീത, ശൈജ , ഷീജ.



റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post