താനൂരിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി


താനൂർ: താനൂർ റെയിൽവേ സ്റ്റേഷന്റെ തെക്കുവശം കാട്ടിലങ്ങാടി ഊട്ടി കോളനി ഭാഗത്താണ് ഇന്നലെ രാത്രി 10:30തോടെ യുവാവിനെ റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.

 

കൂട്ടായി സ്വദേശി അബൂബക്കറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. താനൂർ 22 ഡിവിഷൻ കൗൺസിലർ ഫാറൂഖ് നടക്കാവിന്റെ നേതൃത്വത്തിൽ നാട്ടുകാരും, ടി ഡി ആർ എഫ്  വളയണ്ടർമാരും താനൂർ പോലീസും, തിരൂർ ആർ പി എഫും ചേർന്ന് തിരൂർ ജില്ലാ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി.


പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം കൂട്ടായി അരയൻ കടപ്പുറം ഫാറൂക്ക് ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കും.

Post a Comment

Thanks

أحدث أقدم