മലപ്പുറം: ജില്ലയില്‍ വോട്ടെടുപ്പിന് ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ രണ്ടാം ഘട്ട റാൻഡമൈസേഷൻ പൂർത്തിയായി.
ഓരോ നിയമസഭാ മണ്ഡലത്തിലും ഉപയോഗിക്കേണ്ട വോട്ടിംഗ് യന്ത്രങ്ങള്‍, വിവി പാറ്റുകള്‍ എന്നിവ നിശ്ചയിക്കുന്നതിനുള്ള റാൻഡമൈസേഷനാണ് ജില്ലാ കളക്ടർ ഡോ. വിനയ് ഗോയല്‍, പൊതുനിരീക്ഷകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പൂർത്തിയായത്.
ജില്ലയിലെ 3689 പോളിംഗ് സ്റ്റേഷനുകളിലേക്കായി റിസർവ് യന്ത്രങ്ങള്‍ ഉള്‍പ്പടെ 4336 ബാലറ്റ് യൂണിറ്റ്, 4336 കണ്ട്രോള്‍ യൂണിറ്റ്, 4706 വിവിപാറ്റ് യന്ത്രങ്ങളാണ് റാൻഡമൈസ് ചെയ്തത്. ഇവിഎം മാനേജ്മെന്റ് സിസ്റ്റം 2.0 എന്ന വെബ്സൈറ്റ് വഴിയാണ് സീരിയല്‍ നന്പർ അടിസ്ഥാനത്തില്‍ അതത് മണ്ഡലങ്ങളിലേക്കുള്ള യന്ത്രങ്ങള്‍ തെരഞ്ഞെടുത്തത്.
സിവില്‍ സ്റ്റേഷനിലെ ഇവിഎം വെയർ ഹൗസില്‍ സൂക്ഷിച്ചിരിക്കുന്ന ഇവിഎം മെഷീനുകളും വിവി പാറ്റുകളും ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാർക്ക് കൈമാറി.
ഇവ അതത് മണ്ഡലങ്ങളിലെ സ്വീകരണ, വിതരണ കേന്ദ്രങ്ങളിലെ സ്ട്രോംഗ് റൂമില്‍ സൂക്ഷിക്കും.
മലപ്പുറം കളക്ടറേറ്റ് കോണ്ഫറൻസ് ഹാളില്‍ നടന്ന റാൻഡമൈസേഷനില്‍ കളക്ടർ ഡോ.വിനയ് ഗോയല്‍, പൊതുനിരീക്ഷകരായ ശക്തി സിംഗ്, രാജേന്ദ്രകുമാർ, എം.ബി. രാജേഷ് ഗൗഡ, തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര, പെരിന്തല്‍മണ്ണ സബ് കളക്ടർ സാക്ഷി മോഹൻ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ജയശ്രീ. എസ്.വാര്യർ, വിവിധ മണ്ഡലങ്ങളിലെ വരണാധികാരികള്‍, വിവിധ രാഷ്ട്രീയ പാർട്ടി ഏജന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.
إرسال تعليق
Thanks