13 വയസുകാരനും 16 കാരിക്കും പാമ്പ് കടിയേറ്റു ഇരുവരും മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ


തലയിണയ്ക്കടിയിൽ പാമ്പ്; നിലമ്പൂരിൽ 13 വയസുകാരന് കടിയേറ്റു; മലപ്പുറത്ത് 16കാരിക്കും പാമ്പ് കടിയേറ്റു; ഇരുവരും മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ..!


നിലമ്പൂർ അമരമ്പലത്ത് വീടിനുള്ളിൽ കട്ടിലിൽ കിടക്കുന്നതിനിടെ 13 വയസുകാരന് പാമ്പ് കടിയേറ്റു. കൈ അറിയാതെ തലയിണയുടെ അടിയിലേക്ക് വെച്ചപ്പോഴാണ് അവിടെയുണ്ടായിരുന്ന പാമ്പ് കടിച്ചത്. 


ഒട്ടും വൈകാതെ തന്നെ വീട്ടുകാരും നാട്ടുകാരും ചേർന്ന് കുട്ടിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ വെച്ച് കുട്ടിയുടെ നില പരിശോധിച്ച ഡോക്ടർമാർ ഉടൻ തന്നെ ആന്റിവെനം നൽകി. തുടർന്ന് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനായി കുട്ടിയെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.


വീടിനുള്ളിൽ, പ്രത്യേകിച്ച് കിടപ്പുമുറിയിൽ തലയിണയുടെ അടിയിൽ പാമ്പിനെ കണ്ടത് പ്രദേശവാസികളിൽ വലിയ രീതിയിലുള്ള ആശങ്കയുണ്ടാക്കിയിട്ടുണ്ട്.


അതേസമയം, മലപ്പുറം കൈനോടിൽ പതിനാറുകാരിക്ക് പാമ്പുകടിയേറ്റു. കൈനോട് സ്വദേശിയുടെ മകൾക്കാണ് കുടുംബം താമസിക്കുന്ന ഫ്ലാറ്റിന്റെ പരിസരത്ത് വെച്ച് പാമ്പുകടിയേറ്റത്.


വീടിന് പുറത്ത് നിൽക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി പാമ്പിന്റെ ആക്രമണമുണ്ടായത്. കുട്ടിയെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും മറ്റ് ശാരീരിക പ്രശ്നങ്ങളില്ലെന്നും കുടുംബാംഗങ്ങൾ.


മഴക്കാലത്തിന് മുന്നോടിയായി പാമ്പുകൾ വീടിനുള്ളിലേക്ക് കയറാൻ സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു

Post a Comment

Thanks

Previous Post Next Post