സ്വർണത്തേക്കാള്‍ മൂന്നിരട്ടി ലാഭം നല്‍കിയത് വെള്ളി: 1 ലക്ഷം മുടക്കിയവർക്ക് ലാഭം മാത്രം 1.70 ലക്ഷം


കഴിഞ്ഞ ഒരു വർഷത്തിനുള്ളില്‍ സ്വർണത്തിന്‍റേയും വെള്ളിയുടേയും വിലയില്‍ ഞെട്ടിപ്പിക്കുന്ന രീതിയിലുള്ള വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ട് ലോഹങ്ങളുടേയും വിലയില്‍ മുന്നേറ്റം ഉണ്ടായെങ്കിലും വെള്ളിയാണ് സ്വർണത്തെക്കാൾ വളരെ മികച്ച രീതിയിൽ മുന്നേറിയതെന്ന് മനസ്സിലാക്കാന്‍ സാധിക്കും. കഴിഞ്ഞ അക്ഷയ തൃതീയ (2025 ഏപ്രിൽ 30) സമയത്ത് 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില ഏകദേശം 97,910 ആയിരുന്നു. എന്നാല്‍ ഈ വർഷം ഏപ്രിലിന്റെ തുടക്കത്തിൽ ഇത് ഏകദേശം 155000 വരെ എത്തിയിരിക്കുന്നു. അതായത് അന്ന് സ്വർണത്തില്‍ നിക്ഷേപിച്ചവർക്ക് ലഭിച്ചത് ഏകദേശം 59 ശതമാനം ലാഭം.


മാർച്ച് മാസത്തിൽ യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷം കാരണം സ്വർണ വില 14 ശതമാനം വരെ ഇടിഞ്ഞിരുന്നു. പക്ഷെ നിലവില്‍ വില തിരിച്ചുവരവിന്‍റെ പാതയിലാണ്. വെള്ളിയാകട്ടെ, കഴിഞ്ഞ അക്ഷയതൃതീയയിൽ ഒരു കിലോഗ്രാമിന ഏകദേശം 1 ലക്ഷം രൂപ ആയിരുന്ന വില ഇപ്പോൾ 2.70 ലക്ഷത്തിന് അടുത്ത് എത്തിയിരിക്കുന്നു. അതായത് 170 ശതമാനം ലാഭം. കഴിഞ്ഞ വർഷം 1 ലക്ഷം രൂപയ്ക്ക് വെള്ളി വാങ്ങിയ ഒരു വ്യക്തിയുടെ ഇപ്പോഴത്തെ ലാഭം മാത്രം 1.70ലക്ഷം രൂപയായിരിക്കും. സ്വർണത്തിന്റെ ലാഭത്തിന്റെ മൂന്നിരട്ടി. മാർച്ചിൽ 15-16 ശതമാനം ഇടിവ് നേരിട്ടെങ്കിലും ഏപ്രിലിൽ വെള്ളി 6 ശതമാനം ലാഭം നേടി.

Post a Comment

Thanks

أحدث أقدم