മലപ്പുറം:നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. പാണക്കാട് വെച്ചാണ് 25 സ്ഥാനാർത്ഥികളെ സാദിഖലി തങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി .കെ . കുഞ്ഞാലിക്കുട്ടി മലപ്പുറത്തും, കെ എം ഷാജി വേങ്ങരയിലും ടി.വി. ഇബ്രാഹിം വള്ളിക്കുന്നിലും യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് കൊടുവള്ളിയിലും മത്സരിക്കും. എം. കെ .മുനീർ , പി.എം.എ. സലാം, പി.അബ്ദുൽ ഹമീദ് മാസ്റ്റർ എന്നിവർ ഇത്തവണ മത്സരിക്കുന്നില്ലയെന്ന് നേത്രത്വത്തെ അറിയിച്ചു. യൂത്ത് ലീഗിനും എം.എസ്.എഫിനും എസ്.ടി.യുവിനും വനിതകൾക്കുമടക്കം പുതുമുഖങ്ങൾക്ക് പ്രാതിനിധ്യം നൽകിയുള്ളതാണ് സ്ഥാനാർത്ഥി പട്ടിക. കോഴിക്കോട് സൗത്തിൽ അഡ്വ: ഫൈസൽ ബാബുവാണ് അങ്കത്തിന് ഇറങ്ങുന്നത്. രണ്ടു വനിതാ സ്ഥാനാർത്ഥികളാണ് ഇത്തവണ ലീഗിന് വേണ്ടി മത്സരിക്കുന്നത്. പേരാമ്പ്രയിൽ ഫാത്തിമാ തഹ്ലീയയും കൂത്തുപറമ്പിൽ എം. ജയന്തി രാജനുമാണ് വനിത സ്ഥാനാർത്ഥികൾ.എം.എസ്.എഫ് പ്രസിഡണ്ട് പി.കെ. നവാസ് താനൂരും യൂത്ത് ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ടി.പി.അഷ്റഫലി കൊണ്ടോട്ടിയിലും മൽസരിക്കും. എസ്.ടി.യു. നേതാവ് അഡ്വ.എം.റഹ്മത്തുള്ള മഞ്ചേരിയിൽ മൽസരിക്കും. സിറ്റിംഗ് എം.എൽ.എ.മാരായനജീബ് കാന്തപുരം പെരിന്തൽമണ്ണയിലും കുറുക്കോളി മൊയ്തീൻ തിരൂരും മഞ്ഞളാംകുഴി അലി മങ്കടയിലും ആബിദ് ഹുസൈൻ തങ്ങൾ കോട്ടക്കലും പി.കെ. ബഷീർ ഏറനാടും എൻ ശംസുദ്ധീൻ മണ്ണാർക്കാട്ടും എ.കെ.എം.അഷ്റഫ് മഞ്ചേശ്വരത്തും വീണ്ടും ജനവിധി ജനവിധി തേടും. പുനലൂർ, ചേലക്കര എന്നീ രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. മൊത്തം 27 സീറ്റിലാണ് ലീഗ് മൽസരിക്കുന്നത്.
മുസ്ലിംലീഗ് സ്ഥാനാർത്ഥികളും മണ്ഡലവും
1. എ കെ എം അഷ്റഫ് – മഞ്ചേശ്വരം
2. കല്ലട്ര മായിൻ ഹാജി – കാസർകോട്
3. കരീം ചേലേരി – അഴിക്കോട്.
4. ജയന്തി രാജൻ – കൂത്തുപറമ്പ്.
5. പാറക്കൽ അബ്ദുല്ല – കുറ്റ്യാടി
6. ഫാത്തിമ തഹലീയ – പേരാമ്പ്ര
7. കാസിം കൂടരഞ്ഞി – തിരുവമ്പാടി
8. പി കെ ഫിറോസ് – കൊടുവള്ളി
9. റസാക്ക് മാസ്റ്റർ – കുന്നമംഗലം
10. അഡ്വക്കേറ്റ് ഫൈസൽ ബാബു – കോഴിക്കോട് സൗത്ത്.
11. ടിവി ഇബ്രാഹിം – വള്ളിക്കുന്ന്.
12. ടിപി അഷ്റഫ് അലി – കൊണ്ടോട്ടി
13. അഡ്വക്കേറ്റ് റഹ്മത്തുള്ള – മഞ്ചേരി
14. പി കെ ബഷീർ – ഏറനാട്.
15. പി കെ കുഞ്ഞാലിക്കുട്ടി – മലപ്പുറം
16. മഞ്ഞളാം കുഴി അലി – മങ്കട
17. നജീബ് കാന്തപുരം – പെരിന്തൽമണ്ണ
18. കെ എം ഷാജി – വേങ്ങര
19. ആബിദ് ഹുസൈൻ തങ്ങൾ – കോട്ടക്കൽ.
20. കുറുക്കോളി മൊയ്തീൻ – തിരൂർ.
21. പികെ നവാസ് – താനൂർ.
22. പി എം എ സമീർ – തിരൂരങ്ങാടി
23. എൻ ഷംസുദ്ദീൻ – മണ്ണാർക്കാട്.
24. സി എച്ച് റഷീദ് – ഗുരുവായൂർ
25. അഡ്വക്കേറ്റ് വി ഇ അബ്ദുൽ ഗഫൂർ – കളമശ്ശേരി
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment
Thanks