ബദർ മൗലിദ് വാർഷിക പ്രാർത്ഥന സദസ്സും സമ്മാന വിതരണവും ഇന്ന്

 


വെളിമുക്ക് കൂഫ: ഇഹ് യാഉദ്ദീൻ ഹയർ സെക്കണ്ടറി മദ്റസ ഹാളിൽ എല്ലാ വെള്ളിയാഴ്ചയും നടന്ന് വരുന്ന ബദ്ർ മൗലിദ് സദസ്സിൻ്റെ വാർഷികം ഇന്ന് കൂഫ മജ്ലിസ് ഓഡിറ്റോറിയത്തിൽ  വെച്ച് തറാവീഹിന് ശേഷം ബദർ മൗലിദ് സദസ്സോടെ തുടക്കമാകും.

 കമാലുദ്ദീൻ മുസ്ലിയാർ, റസാഖ് മുസ്ലിയാർ,സ്വാലിഹ് സഖാഫി, ശരീഫ് സഖാഫി, സലാം സഖാഫി മൗലിദിന് നേതൃത്വം നൽകും. സയ്യിദ് ജരീർ ജമലുല്ലൈലി അഹ്സനി കൊളപ്പുറം ദുആ ക്ക് നേതൃത്വം നൽകും.

ഉസ്റത്തു ത്വയ്യിബ വാട്സ്ആപ്പ് കൂട്ടായ്മയുടെ ഓൺലൈൻ ക്വിസ് വിജയികളായ ഫാത്വിമ മുർഷിദ, സഈദ, സുമയ്യ, മുബശിറ മർജാന, ഉമൈറ എന്നിവർക്കുള്ള സമ്മാനദാനവും മജ്ലിസിൽ വെച്ച് നൽകും.

Post a Comment

Thanks

Previous Post Next Post