യു.ഡി.എഫ് സ്ഥാനാർത്ഥി പി.എം.എ സമീറിനെ മനസ്സറിഞ്ഞ് അനുഗ്രഹിച്ച് പണിക്കര്‍ കുടുംബം

 


തിരൂരങ്ങാടി: തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി തിരൂരങ്ങാടി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പി.എം.എ സമീര്‍ പ്രദേശത്തെ പണിക്കര്‍ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. ആത്മീയതയും സ്‌നേഹവും നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു സന്ദര്‍ശനം. പെരുമണ്ണ ക്ലാരിയിലെ പണിക്കര്‍ പടിയിലെ പ്രശസ്ത ജ്യോല്‍സ്യരായ രാമചന്ദ്രന്‍ പണിക്കര്‍, രാമചന്ദ്രന്‍ പണിക്കര്‍, കൃഷ്ണദാസ് പണിക്കര്‍, മുരളീധരന്‍ പണിക്കര്‍, മുരളീധരന്റെ അമ്മ നാരായണി ഉള്‍പ്പെടെ കുടുംബാഗങ്ങളെ എല്ലാം കണ്ട് പിന്തുണ അഭ്യാര്‍ത്ഥിച്ചു.  

കുടുംബാംഗങ്ങളുമായി ഏറെ നേരം സൗഹൃദപൂര്‍വ്വം സംസാരിച്ച സമീര്‍, അവരുടെ ജീവിതാനുഭവങ്ങളും നിര്‍ദേശങ്ങളും ശ്രദ്ധയോടെ കേട്ടു. സമൂഹത്തിന്റെ അടിത്തറയായ കുടുംബങ്ങളോടുള്ള ഈ ബന്ധം തന്നെ തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു. മുതിര്‍ന്നവരില്‍ നിന്ന് ലഭിച്ച അനുഗ്രഹവും ആശംസകളും തന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ശക്തി പകരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. സന്ദര്‍ശനത്തിനിടെ പ്രദേശത്തെ പൊതുസാഹചര്യങ്ങളും ജനങ്ങളുടെ പ്രതീക്ഷകളും സംബന്ധിച്ച് ചര്‍ച്ച നടന്നു. പണിക്കര്‍ കുടുംബാംഗങ്ങള്‍ സമീറിനെ ആത്മാര്‍ത്ഥമായി സ്വീകരിക്കുകയും വിജയാശംസകള്‍ നേരുകയും ചെയ്തു.

ഹുസൈന്‍ തങ്ങളെയും പെരുമണ്ണ ക്ലാരിയിലെ വിവിധ പ്രദേശങ്ങളിലെ മറ്റു കാണരവന്മാരെയും രോഗികളെയും സന്ദര്‍ശിച്ച സമീറിന്റെ പര്യടനം ഇന്നലെ വൈകുന്നേരം വനിതാ സമ്മേളനത്തോടെയാണ് സമാപിച്ചത്.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

أحدث أقدم