തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അജിത് കൊളാടിയുടെ തിരഞ്ഞെടുപ്പ് പര്യടനം മണ്ഡലത്തിൽ ആവേശമാകുന്നു. ഇന്ന് ചെമ്മാട് ടൗൺ കേന്ദ്രീകരിച്ചായിരുന്നു സ്ഥാനാർത്ഥിയുടെ പ്രധാന പര്യടനം. രാവിലെ മുതൽ ആരംഭിച്ച പര്യടനത്തിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെ സന്ദർശിച്ചു.
ചെമ്മാട് ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ നേരിട്ടെത്തിയ അജിത്ത് കൊളാടി വ്യാപാരികളുടെ പ്രശ്നങ്ങൾ ചോദിച്ചറിയുകയും വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തു. ടൗണിലെ ഓട്ടോ-ടാക്സി സ്റ്റാന്റുകളിലെത്തിയ സ്ഥാനാർത്ഥിക്ക് തൊഴിലാളികൾ ആവേശകരമായ സ്വീകരണമാണ് നൽകിയത്. പ്രദേശത്തെ വീടുകൾ സന്ദർശിച്ച് കേന്ദ്രീകരിച്ച് വോട്ടർമാരെ നേരിൽ കണ്ടു. മണ്ഡലത്തിന്റെ വികസന മുരടിപ്പിന് അറുതി വരുത്താൻ മാറ്റം അനിവാര്യമാണെന്ന സന്ദേശവുമായാണ് എൽ.ഡി.എഫ് പ്രചാരണം. വരും ദിവസങ്ങളിൽ മണ്ഡലത്തിലെ മറ്റ് പ്രധാന കേന്ദ്രങ്ങളിലും സ്ഥാനാർത്ഥി പര്യടനം തുടരും.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
إرسال تعليق
Thanks