വള്ളിക്കുന്നില്‍ സി.പി മുസ്തഫ, താനൂരില്‍ മുഹമ്മദ് സമീര്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായി


തിരുവനന്തപുരം: അവശേഷിച്ച മൂന്ന് മണ്ഡലങ്ങളില്‍ കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍ഡിഎഫ്. കാസര്‍കോട് സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഷാനവാസ് പാദൂര്‍, താനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മുഹമ്മദ് സമീര്‍, വള്ളിക്കുന്നില്‍ ഐഎന്‍എല്‍ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി അഡ്വ. സി.പി മുസ്തഫ എന്നിവരെയാണ് സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചത്. ഇതോടെ 140 മണ്ഡലങ്ങളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായി.


തിരുവനന്തപുരത്ത് നടന്‍ സുധീര്‍ കരമനയെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ന് പ്രഖ്യാപിച്ച സ്ഥാനാര്‍ഥികള്‍ തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക നല്‍കും.

Post a Comment

Thanks

Previous Post Next Post