തിരൂരങ്ങാടി: നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.എം.എ സമീര്‍ തിരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. തിരൂരങ്ങാടി താലൂക്ക് തഹസീല്‍ദാറും തിരൂരങ്ങാടി നിയോ്ജക മണ്ഡലം ഉപവരണാധികാരിയുമായ സി.ശ്രീകുമാറിന് മുമ്പാകെ ഇന്ന് രാവിലെയാണ് പത്രിക സമര്‍പ്പിച്ചത്. മുസ്ലിംലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ.പി.എ മജീദ് എം.എല്‍.എ, മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ സലാം, മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബ്, യു.ഡി.എഫ് ചെയര്‍മാന്‍ എന്‍.പി ഹംസ കോയ, എന്നിവരുടെ സാനിധ്യത്തിലായിരുന്നു പത്രിക സമര്‍പ്പണം.
രാവിലെ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളില്‍ നിന്നുമാണ് നോമിനേഷന്‍ പേപ്പറും കെട്ടിവെക്കുന്നതിനുള്ള തുകയും ഏറ്റുവാങ്ങിയത്. വാഴയൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയാണ് സമീറിന് കെട്ടിവെക്കാനുള്ള തുക കൈമാറിയത്. തങ്ങളുടെ അനുഗ്രഹം വാങ്ങിയ ശേഷം മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയെ സന്ദര്‍ശിച്ച ശേഷമാണ് നോമിനേഷന്‍ നല്‍കാന്‍ സമീര്‍ ചെമ്മാടെത്തിയത്.
രാവിലെ പത്തരമണിയോടെ ചെമ്മാട് കൊടിഞ്ഞി റോഡ് ജംഗ്ഷനില്‍ നിന്നും വിവിധ ഘടകകക്ഷികളുടെ നേതാക്കളും നൂറുകണക്കിന് പ്രവര്‍ത്തകരും പങ്കെടുത്ത റാലി ശക്തമായ ഐക്യത്തിന്റെ പ്രകടനമായി മാറി. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതും വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതുമാണ് തന്റെ ലക്ഷ്യമെന്ന് സമീര്‍ പ്രതികരിച്ചു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
Post a Comment
Thanks