അബുദാബി: യുഎഇയിൽനിന്ന് കേരളത്തിലേക്കും തിരിച്ചും വിമാന സർവീസ് കൂട്ടത്തോടെ റദ്ദാക്കിയത് പെരുന്നാൾ ആഘോഷിക്കാനായി നാട്ടിലേക്കു പോകാൻ കാത്തിരുന്ന പ്രവാസികൾക്ക് തിരിച്ചടിയായി. നിലവിൽ പരിമിത തോതിൽ നടത്തുന്ന വിമാന സർവീസിന്റെ ടിക്കറ്റ് നിരക്ക് കുത്തനെ കൂടാനും ഇതു കാരണമായി....
സാധാരണ നിരക്കിനെക്കാൾ നാലിരട്ടിയോളം തുക നൽകേണ്ടി വരുന്നത് സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാനാവുന്നില്ലെന്നതാണ് പ്രധാന പ്രശ്നം. മാസങ്ങൾക്ക് മുൻപേ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്തവരാണ് ഇപ്പോൾ വെട്ടിലായത്. റദ്ദാക്കിയ ടിക്കറ്റുകൾക്ക് പകരം സംവിധാനം ഒരുക്കാൻ വിമാനക്കമ്പനികൾക്ക് സാധിക്കാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്....
പെരുന്നാളിനു നാട്ടിലെത്താൻ അവധി നിശ്ചയിച്ച് ബാഗ് പായ്ക്ക് ചെയ്തവർ പോലും യാത്ര അനിശ്ചിതത്വത്തിലായതോടെ നിരാശയിലാണ്....
റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്ക് മുഴുവൻ തുകയും തിരികെ നൽകുമെന്നും അല്ലെങ്കിൽ സൗകര്യപ്രദമായ മറ്റൊരു തിയതിയിലേക്ക് ടിക്കറ്റ് സൗജന്യമായി മാറ്റി നൽകുമെന്നും വിമാന കമ്പനികൾ അറിയിച്ചിട്ടുണ്ടെങ്കിലും വിവിധ സെക്ടറുകളിൽ നിന്ന് കൂട്ടത്തോടെ വിമാന സർവീസ് റദ്ദാക്കിയത് യാത്ര അനിശ്ചിതത്വത്തിലാക്കി. ഉദ്ദേശിച്ച ദിവസത്തിൽ സീറ്റുകൾ ലഭ്യമല്ലാത്തതിനാൽ റീഫണ്ട് വാങ്ങിയവരും കുടുങ്ങി.
കുറഞ്ഞ നിരക്കിലെടുത്ത ടിക്കറ്റിന്റെ നാലും അഞ്ചും ഇരട്ടി തുക നൽകിയാലേ മറ്റു വിമാനങ്ങളിൽ ഇപ്പോൾ നാട്ടിലേക്ക് പോകാനൊക്കു എന്നതാണ് സ്ഥഥിതി. ഇത്രയും തുക നൽകാനാകാതെ പ്രയാസപ്പെടുകയാണ് ഭൂരിഭാഗം കുടുംബങ്ങളും.
നാട്ടിലെ സ്കൂളിൽ വാർഷിക പരീക്ഷ കഴിഞ്ഞ് ഗൾഫിലേക്കു വരാനിരുന്ന പ്രവാസി കുടുംബങ്ങൾക്കും വിമാനം റദ്ദാക്കിയത് തിരിച്ചടിയായി. സ്കൂൾ അവധിക്കാലത്ത് യുഎഇയിൽ ഉറ്റവരോടൊപ്പം കഴിയാൻ മോഹിച്ചവരുടെ യാത്രയാണ് മുടങ്ങുന്നത്.
إرسال تعليق
Thanks