കളത്തിങ്ങൽ പാറ ദാറുത്തർബിയയിൽ ബദർ അനുസ്മരണവും ആയിരങ്ങൾ പങ്കെടുത്ത ഇഫ്താറും.



മൂന്നിയൂർ: ബദർ ദിനത്തോടനുബന്ധിച്ച് മൂന്നിയൂർ കളത്തിങ്ങൽ പാറ ദാറുത്തർബിയ അൽ റാശിദ അറബി കോളേജിൽ ബദർ അനുസ്മരണ പരിപാടിയും ആയിരത്തോളം പേർ പങ്കെടുത്ത സമൂഹ നോമ്പ് തുറയും സംഘടിപ്പിച്ചു.

   വൈകുന്നേരം അഞ്ച് മണിക്ക് നടന്ന ബദർ അനുസ്മരണ പരിപാടിയിൽ ബദർ മൗലിദ് , പ്രാർത്ഥന സദസ്സ് തുടങ്ങിയ പരിപാടികൾ നടന്നു. തുടർന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള ആയിരത്തോളം പേർ പങ്കെടുത്ത ഇഫ്താർ സംഗമവും നടന്നു.



  ബദർ അനുസ്മരണ പരിപാടികൾക്ക് സയ്യിദ് ഹബീബ് തുറാബ് തലപ്പാറ, അബ്ദുൽ കരീം അഹ്സനി കരുളായി, ഹാഫിള് ശാഫി സഖാഫി താനൂർ, മുഹമ്മദ് മൗല അൽ ഫാളിലി, ഹാഫിള് നാസിഹ് സൈനി, അജ്മൽ അദനി, വി.പി. റാഷിദ് ബിൻ ഹംസ മുസ്ലിയാർ, ശിംഷാദ് ഫാളിലി തുടങ്ങിയവർ നേത്രത്വം നൽകി.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post