ഇ-ഓട്ടോറിക്ഷ സബ്‌സിഡിക്ക് നാളെ മുതല്‍ അപേക്ഷിക്കാം



സംസ്ഥാന സര്‍ക്കാരിന്റെ ഇ-മൊബിലിറ്റി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് പാസഞ്ചര്‍ ഓട്ടോറിക്ഷകള്‍ക്കുള്ള സബ്‌സിഡിക്ക് നാളെ മുതല്‍ അപേക്ഷിക്കാം.


ഓരോ വര്‍ഷവും ആയിരം ഇലക്ട്രിക് പാസഞ്ചര്‍ ഓട്ടോറിക്ഷകള്‍ക്കാണ് സബ്‌സിഡി അനുവദിക്കുക.


പ്രതിവര്‍ഷം 30,000 രൂപയുടെ സബ്‌സിഡിയാണ് നല്‍കുക. മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കുന്ന ആദ്യത്തെ 1000 അര്‍ഹരായ അപേക്ഷകര്‍ക്ക് സബ്‌സിഡി ലഭിക്കും.


അപേക്ഷ സമര്‍പ്പിക്കാന്‍ transportservices.nic.in/KeralaEV/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. 2019 ഏപ്രില്‍ ഒന്ന് മുതല്‍ രജിസ്റ്റര്‍ ചെയ്ത ഇലക്ട്രിക് പാസഞ്ചര്‍ ഓട്ടോറിക്ഷ ഉടമകള്‍ക്കും ഇതുവരെ ഈ പദ്ധതി പ്രകാരം സബ്‌സിഡി ലഭിക്കാത്തവര്‍ക്കും അപേക്ഷ നൽകാം.


അര്‍ഹത മാനദണ്ഡങ്ങളും അപേക്ഷ നടപടികളും mvd.kerala.gov.in ല്‍ ലഭ്യമാണ്.

Post a Comment

Thanks

Previous Post Next Post