അനധികൃത മദ്യ വില്പന 5 ലിറ്റർ വിദേശ മദ്യവുമായി വെളിയങ്കോട്ട് സ്ത്രീ പിടിയിലായി



പൊന്നാനി: വെളിയങ്കോട് വീട്ടിൽ അനധികൃതമായി വിദേശ മദ്യം ശേഖരിച്ചു വില്പന നടത്തി വരികയായിയുന്ന തട്ടാങ്കര സോമന്റെ ഭാര്യ ഉഷ  56 വയസ്സ് എന്ന സ്ത്രീയെയാണ് പൊന്നാനി പോലീസ് 5 ലിറ്റർ മദ്യവുമായി പിടികൂടിയത്. മദ്യ വില്പന പരാതിയെ തുടർന്ന്  പോലീസ് ഇവരെ രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു.

സം സ്ഥാനത്ത് ഉടനീളം അനധികൃത മദ്യം, ലഹരി വില്പന ഇടപാടുകൾ നടത്തി വരുന്ന ആളുകളെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ചു തിരൂർ ഡി വൈ എസ്പി AM സിദ്ധീഖിന്റെ നിർദേശ പ്രകാരം  എസ്‌ഐമാരായ ബിബിൻ സിവി,ആന്റോ ഫ്രാൻസിസ്,  വിനോദ് ടി ജൂനിയർ എസ്‌ഐ മഹേഷ്‌,  എഎസ്‌ഐ എലിസബത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അഷ്‌റഫ്‌,നാസർ, പ്രശാന്ത് കുമാർ എസ് സിവിൽ പോലീസ് ഓഫീസർ സജിൽ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തി മദ്യം കണ്ടെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്ത് മഞ്ചേരി സബ് ജയിലിലേക്ക് മാറ്റി.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

أحدث أقدم