നരിക്കുനി- സിഎം മഖാം - കുന്നമംഗലം വഴി KSRTC സർവീസ് പുനരാരംഭിക്കുന്നു


നരിക്കുനി: കൊറോണ സമയത്ത് നിലച്ചു പോയ കെ. എസ്. ആർ. ടി. സി സർവീസ് നാളെ മുതൽ പുനരാരംഭിക്കുന്നു. രാവിലെ 8:00 മണിക്ക് താമരശ്ശേരി നിന്ന് ആരംഭിച്ചു  പൂനൂർ, നരിക്കുനി കുന്നമംഗലം, സിവിൽ വഴി കോഴിക്കട്ടേക്കാണ് സർവീസ് നടത്തുക. 

വൈകുന്നേരം 05:10 ന്  ഇതേ വഴിയിലൂടെ താമരശ്ശേരിയിലേക്ക് തിരിച്ചും സർവീസ് നടത്തുന്നതാണ്. പൂനൂർ, നരിക്കുനി ഭാഗങ്ങളിൽ നിന്ന് സിവിൽ,വെള്ളിമാട്കുന്ന്‌,  ഇഖ്റ ഹോസ്പിറ്റൽ ഭാഗങ്ങളിലേക്ക് നിത്യവും ധാരാളം യാത്രക്കാർക്ക് ഈ സർവീസ് ഗുണകരമാവും. നേരത്തെ നരിക്കുനിയിലേക്ക് ഉണ്ടായിരുന്ന മറ്റ് സർവീസുകളും പുനരാരംഭിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.



സമയം:

8:00 AM താമരശ്ശേരി 

8:40 AM നരിക്കുനി 

9:50 AM കോഴിക്കോട് 

➖➖➖➖➖➖➖➖➖

5:10 PM കോഴിക്കോട് 

6:20 PM നരിക്കുനി 

07:00 PM താമരശ്ശേരി

Post a Comment

Thanks

Previous Post Next Post