കാസർകോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക അന്താരാഷ്ട്ര സമ്മേളനത്തിന് നാളെ (വ്യാഴം) കാസർകോട് കുണിയയിൽ തുടക്കമാകും.
സമ്മേളന നഗരിയിൽ ഉയർത്താനുള്ള 100 പതാകകൾ വഹിച്ചുകൊണ്ടുള്ള യാത്ര കോഴിക്കോട് വരക്കൽ മഖാമിൽ നിന്ന് ആരംഭിച്ചു. ഇന്ന് വൈകുന്നേരം നാല് മണിയോടെ പതാകകൾ കാസർകോട് മാലിക് ദീനാർ മഖാമിൽ എത്തിച്ചേരും.
നാളെ ഉച്ചക്ക് രണ്ട് മണിക്ക് 3,313 വിഖായ വളണ്ടിയർമാർ അണിനിരക്കുന്ന റൂട്ട് മാർച്ചോടുകൂടി പതാകകൾ കുണിയയിലെ സമ്മേളന നഗരിയിലേക്ക് ആനയിക്കും. തുടർന്ന് വൈകുന്നേരം നാല് മണിക്ക് സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളും പ്രമുഖ നേതാക്കളും ചേർന്ന് 100 പതാകകൾ ഉയർത്തുന്നതോടെ സമ്മേളനത്തിന് ഔദ്യോഗിക തുടക്കമാകും.
പതാക ഉയർത്തലിന് ശേഷം പതിനായിരം പ്രബോധകർ പങ്കെടുക്കുന്ന പഠന ക്യാമ്പ് നടക്കും. വെള്ളിയാഴ്ച വൈകുന്നേരം ആരംഭിക്കുന്ന പ്രതിനിധി ക്യാമ്പിൽ റജിസ്റ്റർ ചെയ്ത 33,313 പേർ സംബന്ധിക്കും. ഞായറാഴ്ച വൈകുന്നേരം നാല് മണിക്കാണ് സമാപന സമ്മേളനം നടക്കുക.
إرسال تعليق
Thanks