തിരൂരങ്ങാടി: ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് അക്കാദമിയിൽ വർഷം തോറും നടന്ന് വരാറുള്ള റംസാൻ പ്രഭാഷണം ശനി,ഞായർ(ഫെബ്രുവരി 21, 22 ) ദിവസങ്ങളിൽ നടക്കും.
പ്രമുഖ പ്രഭാഷകൻ മുസ്ഥഫ ഹുദവി ആക്കോടാണ് പ്രഭാഷകൻ . രണ്ട് ദിവസങ്ങളിലായി ദാറുൽ ഹുദാ ക്യാമ്പസിൽ നടക്കുന്ന റംസാൻ പ്രഭാഷണ പരിപാടി ശനിയാഴ്ച രാവിലെ 9.30 ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
പ്രഭാഷണ പരിപാടി ശ്രവിക്കുന്നതിന് സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment
Thanks