വിദ്യാർത്ഥികളിൽ ഗവേഷണ താൽപര്യം വളർത്തിക്കൊണ്ടു വരുന്നതിനും, 'കുട്ടി ഗവേഷകരെ' കണ്ടെത്തുന്നതിനും വേണ്ടി, കേരള സർക്കാർ - പൊതു വിദ്യാഭ്യാസ വകുപ്പും, കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയും, സമഗ്ര ശിക്ഷ കേരളവും, ബി.ആർ.സി യും ചേർന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന Star Stream Eco System Project അവതരണത്തിൽ മലപ്പുറം ജില്ലയിൽ നിന്നും മികച്ച പ്രൊജക്റ്റിനുള്ള ഒന്നാം സ്ഥാനം, ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ - ആമിന ഷഹദ കെ.പി. (OHSS Tirurangadi), മിഥുൻ ബാല, ഹിബ ഷെറിൻ കെ (ഇരുവരും GHSS Tirurangadi) - എന്നിവരടങ്ങുന്ന 'പരപ്പനങ്ങാടി BRC ടീം' കരസ്ഥമാക്കി,
സംസ്ഥാന തല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ആര്യഭട്ട ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന 'കുട്ടി ഗവേഷക കൂട്ടം' മലപ്പുറം ജില്ലാതല പ്രൊജക്ട് അവതരണ മത്സരത്തിലാണ് കുട്ടികൾ 'തിരൂരങ്ങാടി മുൻസിപ്പാലിറ്റിക്ക് പരിധിയിലുള്ള കാർബൺ ഫൂട്ട് പ്രിന്റ് - പ്രശ്നങ്ങളും പരിഹാരങ്ങളും' എന്ന വിഷയത്തിൽ തങ്ങളുടെ ഗവേഷണ കണ്ടെത്തലുകൾ അവതരിപ്പിച്ചത്. ആൽഗകൾ ഉപയോഗിച്ച് കാർബൺഡൈ ഓക്സൈഡിനെ ഓക്സിജനാക്കി മാറ്റുന്ന, കുട്ടികൾ നിർമ്മിച്ച, വർക്കിങ്ങ് മോഡൽ പ്രത്യേക ജൂറി പരാമർശത്തിന് വിധേയമായി. വിദ്യാർഥികൾക്ക് ആവശ്യമായ പിന്തുണ നൽകിയത് അദ്ധ്യാപകരായ സമീറ (GHSS തിരൂരങ്ങാടി), ഡോ. റാഷിദ് ടി.പി. (OHSS തിരൂരങ്ങാടി) എന്നിവരാണ്.
വിജയികളെ, പ്രധാനാധ്യാപകരായ ശ്രീമതി വന്ദന (GHSS തിരൂരങ്ങാടി), ശ്രീ. കെ.കെ. ഉസ്മാൻ (OHSS തിരൂരങ്ങാടി), പരപ്പനങ്ങാടി BRC അധികൃതർ എന്നിവർ അഭിനന്ദിച്ചു.

إرسال تعليق
Thanks