എക്സലൻസി, ദ എക്സ്പീരിയൻസ് ഡിവിഷൻ ഉദ്ഘാടനം

എക്സലൻസി ടെസ്റ്റ് തേഞ്ഞിപ്പലം ഡിവിഷൻ ഉദ്ഘാടനം കാലിക്കറ്റ് യൂണിവേഴ്സിറ്റി സയൻസ് വിഭാഗം ഡീനും സീനിയർ പ്രൊഫസറുമായ
പ്രൊഫ. ഡോ. എം. എം. മുസ്തഫ നിർവഹിക്കുന്നു.


പെരുവള്ളൂർ: വിസ്ഡം എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (വെഫി) യുടെ ആഭിമുഖ്യത്തിൽ എസ്,എസ്, എൽ,സി , ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് വേണ്ടി ഒരുക്കുന്ന മാതൃകാ പരീക്ഷ എക്സലൻസി ടെസ്റ്റ് തേഞ്ഞിപ്പലം ഡിവിഷനിൽ 11 കേന്ദ്രങ്ങളിലായി നടന്നു. ആയിരത്തോളം വിദ്യാർത്ഥികൾ എക്സലൻസിയുടെ ഭാഗമായി. ടെസ്റ്റിനോടനുബന്ധിച്ച് എക്സാം ടാക്ലിങ് സെഷൻ, മാതൃകാ പരീക്ഷ, സബ്ജക്ട് എക്സ്പോ എന്നിവ സംഘടിപ്പിച്ചു.


ഡിവിഷൻ ഉദ്ഘാടനം പെരുവള്ളൂർ നടുക്കര ജി. എൽ. പി. സ്കൂളിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി സീനിയർ പ്രൊഫസറും സയൻസ് വിഭാഗം ഡീനുമായ പ്രൊഫ. ഡോ. എം. എം. മുസ്തഫ നിർവഹിച്ചു. ഗ്ലോബൽ ലോജിക് അസോസിയേറ്റ് കൺസൾട്ടൻ്റ് ഗുൽസാർ അമ്പലവൻ സെഷന് നേതൃത്വം നൽകി. ഡിവിഷൻ സെക്രട്ടറി ഡോ. മുഹമ്മദ് ഷഫീഖ് അധ്യക്ഷത വഹിച്ചു. ഡിവിഷൻ സെക്രട്ടറിമാരായ മുഹമ്മദ് ജാബിർ, അൽത്താഫ് പി., മുഹമ്മദ് ആദിൽ ആമീൻ, ജാബിർ മുഈനി സംബന്ധിച്ചു. 

Post a Comment

Thanks

أحدث أقدم