പണം കവർന്ന ശേഷം 'കുട്ടികൾ പഠിക്കട്ടെ' എന്ന് സ്കൂളിൽ കുറിപ്പെഴുതിവെച്ച് മോഷ്ടാവ്; അന്വേഷണം


  തൃശൂർ: പെരുമ്പിലാവിലെ അൻസാർ പ്രൌഡ്‌സ് സ്‌കൂളിൽ മോഷണം നടത്തിയ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. സ്‌ളിന്റെ കെ.ജി. ഓഫീസിൽ സൂക്ഷിച്ചിരുന്ന 2000 രൂപയാണ് നഷ്ട്ടപ്പെട്ടത്. കവർച്ചയ്ക്ക് ശേഷം, പ്രധാനാധ്യാപകൻ്റെ മേശപ്പുറത്ത് "കുട്ടികൾ പഠിക്കട്ടെ എന്ന് കള്ളൻ" എന്നൊരു കുറിപ്പ് എഴുതിവെച്ചാണ് മോഷ്ടാവ് കടന്നുകളഞ്ഞത്.


സ്കൂളിന്റെ പിറകുവശത്തെ മതിൽ ചാടിക്കടന്ന് കാമ്പസിനകത്തേക്ക് പ്രവേശിച്ച മോഷ്‌ടാവ്, തുടർന്ന് മുൻവശത്തെ പ്രധാന ഗ്രില്ലിന്റെ പൂട്ട് തകർത്ത് കെട്ടിടത്തിലേക്ക് കടക്കുകയായിരുന്നു. സ്കൂൾ ഓഫീസിൻ്റെ വാതിൽ കുത്തിത്തുറക്കുകയും മേശകളിലെ വലിപ്പുകൾ തകർത്ത് സാധനങ്ങൾ വലിച്ചുവാരിയിടുകയും ചെയ്ത‌ നിലയിലായിരുന്നു. സ്റ്റാഫ് റൂമിലെയും പ്രധാനാധ്യാപകന്റെ മുറിയിലെയും വാതിലുകൾ തകർത്ത് മേശകളും അലമാരകളും കുത്തിത്തുറന്നിട്ടുണ്ട്.


Post a Comment

Thanks

Previous Post Next Post