മധ്യ പ്രദേശിലെ ധാര്‍ ജില്ലയില്‍ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടി പരീക്ഷാ കേന്ദ്രത്തില്‍ വച്ച് ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ധാര്‍ ജില്ലയിലെ പിതാംപൂര്‍ സെക്ടര്‍ 1 പോലിസ് സ്‌റ്റേഷന്‍ പരിധിയിലുള്ള സ്വകാര്യ സ്‌കൂളിലായിരുന്നു സംഭവം. പരീക്ഷ എഴുതുന്നതിനിടെ പെണ്‍കുട്ടിക്ക് കഠിനമായ വയറുവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് സ്‌കൂളിലെ ശൗചാലയത്തില്‍ പ്രവേശിച്ച പെണ്‍കുട്ടി അവിടെ വച്ചാണ് പ്രസവിച്ചത്.
വിവരം അറിഞ്ഞ ഉടന്‍ സ്‌കൂള്‍ അധികൃതര്‍ പോലിസിനെയും ആരോഗ്യവകുപ്പിനെയും അറിയിച്ചു. ആംബുലന്‍സിലൂടെ അമ്മയെയും നവജാത ശിശുവിനെയും പിതാംപൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും നിലവില്‍ ആരോഗ്യസ്ഥിതിയില്‍ സുരക്ഷിതരാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയായതിനാല്‍, പോക്‌സോ നിയമം ഉള്‍പ്പെടെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.
إرسال تعليق
Thanks