പീഡനപരാതി: ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റിൽ, പരാതി നൽകിയത് 3 യുവതികൾ, 15 പേരെ പീഡിപ്പിച്ചതായി പൊലീസ്


വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ തൃശ്ശൂരിൽ ഇൻസ്റ്റാ ഇൻഫ്ലുവൻസർ അറസ്റ്റിൽ. തൃശൂർ താന്ന്യം സ്വദേശി യദു ഗിരീഷ് (38) അറസ്റ്റിൽ. ഇൻസ്റ്റഗ്രാമിലെ ഇൻഫ്ളുവൻസറാണ് യദു ഗിരീഷ്. 

ഇയാൾക്കെതിരെ 3 യുവതികളാണ് പരാതി നൽകിയിരിക്കുന്നത്. മൊത്തം പതിനഞ്ചു യുവതികളെ പീഡിപ്പിച്ചതായി കണ്ടെത്തിയെന്ന് പൊലീസ് വ്യക്തമാക്കി. കൂടുതൽ പരാതികൾ വരുന്നതായി തൃശൂർ ക്രൈം ഡിറ്റാച്ച്മെന്റ് പറഞ്ഞു. യുവതികളുടെ നഗ്നവീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതികളിൽ നിന്ന് പണം തട്ടിയെടുത്തതായും പരാതിയിലുണ്ട്.

Post a Comment

Thanks

أحدث أقدم