1995 ലെയും 2016 ലെയും ഭിന്നശേഷി നിയമങ്ങൾ അനുസരിച്ച് എയ്ഡഡ് സ്കൂളുകളിൽ സംവരണം നടപ്പിലാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഇതിനകം 1500- ഓളം ഭിന്നശേഷിക്കാർക്ക് നിയമനം നൽകിയെന്നും മന്ത്രി വി. ശിവൻകുട്ടി. സെക്രട്ടേറിയറ്റ് പിആർ ചേംബറിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2018 നവംബർ 18 മുതൽ 2021 നവംബർ 8 വരെയുള്ള കാലയളവിൽ നിയമിക്കപ്പെട്ടവർക്ക് ശമ്പള സ്കെയിലിൽ പ്രൊവിഷണലായും അതിനുശേഷം നിയമിക്കപ്പെട്ടവർക്ക് ദിവസവേതന അടിസ്ഥാനത്തിലും നിയമനം നൽകാനാണ് കോടതി ഉത്തരവിട്ടിട്ടുള്ളത്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട യോഗ്യരായ 431 ഉദ്യോഗാർത്ഥികൾക്ക് കൂടി 2026 ജനുവരി 24ന് നിയമന ശുപാർശ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Post a Comment
Thanks