പ്രവാസി കമ്മീഷന്‍ അദാലത്ത് 10ന്


മലപ്പുറം:പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷന്റെ അദാലത്ത് ഫെബ്രുവരി 10ന് മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് അദാലത്ത്. കേരളത്തിന് പുറത്ത് താമസിക്കുന്നവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും അദാലത്തില്‍ പരാതി നല്‍കാം. 

കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ ജസ്റ്റിസ് സോഫി തോമസിന്റെ നേതൃത്വത്തിലാണ് അദാലത്ത് നടത്തുന്നത്. പ്രവാസി കമ്മീഷന്‍ സെക്രട്ടറി ആര്‍.ജയറാം കുമാര്‍, പ്രവാസി കമ്മീഷനംഗങ്ങളായ പി.എം.ജാബിര്‍, മാത്യൂസ് കെ.ലൂക്കോസ്, എം.എം.നഈം, ജോസഫ് ദേവസ്യ പൊന്‍മാങ്കല്‍ എന്നിവര്‍ പങ്കെടുക്കും.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

أحدث أقدم