മൂന്നിയൂർ: 2026-27വാർഷിക പദ്ധതി മൂന്നിയൂർ പഞ്ചായത്ത് ഭിന്നശേഷി ഗ്രാമസഭ പഞ്ചായത്ത് ഹാളിൽ നിറഞ്ഞ സദസ്സിൽ വൈസ് പ്രസിഡണ്ട് എ.കെ.നസീബയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പത്തൂർ രാജൻ ഉൽഘാടനം ചെയ്തു.
വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം.എ.അസീസ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ. മൊയ്തീൻ കുട്ടി, ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജാസ്മിൻ മുനീർ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി നാസില . ICDS സൂപ്പർവൈസർ രജിത, സൂപ്പർവൈസർ അഭിജിത എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു.നടപ്പാക്കേണ്ട നിർദേശങ്ങൾ അംഗങ്ങളിൽ നിന്നുയർന്നു*.
പറ്റാവുന്നതൊക്കെ ചെയ്യുമെന്ന് ഭരണസമിതി ഉറപ്പ് നൽകി
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.

إرسال تعليق
Thanks