വെന്നിയൂർ സ്വദേശിയായ റാഷിദ ഫർസത്ത് മാനസിക ആരോഗ്യ രംഗത്ത് സമർപ്പണത്തോടെ പ്രവർത്തിക്കുന്ന ഒരു പ്രൊഫഷണൽ സൈക്കോളജി കൗൺസിലർ ആണ്.
മനുഷ്യമനസിന്റെ വേദനകളും വെല്ലുവിളികളും ആഴത്തിൽ മനസ്സിലാക്കി അതിനു പരിഹാരം കണ്ടെത്താൻ കഴിവുള്ള ഒരു അനുഭവസമ്പന്ന സൈക്കോതെറാപ്പിസ്റ്റ് കൂടിയാണ് അവർ.
വിദ്യാഭ്യാസ രംഗത്തും അവർക്കൊരു പ്രത്യേക സ്ഥാനമുണ്ട്. പഠന ബാധകളും പെരുമാറ്റ വെല്ലുവിളികളോ നേരിടുന്ന കുട്ടികളെ മനസ്സിലാക്കി ശരിയായ ദിശയിൽ എത്തിക്കുന്ന ഒരു കരുതലുള്ള സ്പെഷ്യൽ എടുക്കേറ്ററായും അവർ WMHRO യിൽ സജീവ അംഗമായി പ്രവർത്തിക്കുന്നു.
21 തരം ഭിന്നശേഷിക്കാരുടെ സംഘടനയായ വോയിസ് ഓഫ് ഡിസിബിൾ ന്റെ മൂന്നിയൂർ പഞ്ചായത്തിന്റെ ജോയിൻ സെക്രട്ടറിയുമാണ്.
അബ്ദുസ്സലാം റഷീദ ദമ്പതികളുടെ മകളാണ്. വെളിമുക്ക് ആലുങ്ങൽ ചെറുകാവിൽ മുഹമ്മദ് ഫൈസലിന്റെ ഭാര്യയുമാണ്.
ഇന്ന് ദേശീയ പ്രസിഡണ്ട് ഡോക്ടർ ബി എസ് ബാലചന്ദ്രൻ തിരുവനന്തപുരത്ത് വച്ച് അവാർഡ് കൈമാറി

إرسال تعليق
Thanks